Tuesday, February 15, 2011

ആത്മാവിന്‍റെ ഫലങ്ങള്‍

ക്രിസ്തുയേശുവില്‍  വന്ദനം
"ആത്മാവിന്‍റെ ഫലമോ സ്നേഹം, സന്തോഷം, സമാധാനം, ദീര്‍ഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൌമ്യത, ഇന്ദ്രിയജയം; ഈ വകയ്ക്കു വിരോധമായി ഒരു ന്യായപ്രമാണവുമില്ല."


എന്താണു ന്യായപ്രമാണം?
                  
              യഹോവയായ ദൈവം മോശെ മുഖാന്തിരം തന്‍റെ ജനമായ യിസ്രായേല്‍ മക്കള്‍ക്കു ആചരിക്കുവാന്‍ വേണ്ടി നല്‍കിയ ഉഗ്രമായ കല്പനകളാണ്‌ ന്യായപ്രമാണം.


എന്തിനാണ് ന്യായപ്രമാണം?
                  
             വരുവാനുള്ള തലമുറ തങ്ങളുടെ ആശ്രയം ദൈവത്തില്‍ വെയ്ക്കയും ദൈവത്തിന്‍റെ പ്രവര്‍ത്തികളെ മറന്നു കളയാതെ അവന്‍റെ കല്പനകളെ പ്രമാണിച്ച് നടക്കുകയും ചെയ്യേണ്ടതിനു വേണ്ടിയാണു ദൈവം യിസ്രായേലിന് ന്യായപ്രമാണം നല്‍കിയത്.
(സങ്കീര്‍ത്തനം.78 : 5 -8 )
                    
           തികച്ചും ഒരു യഹുദനായിരുന്ന വിശുദ്ധ പൗലോസ്‌ പറയുന്നത് "ഈ വകയ്ക്കു വിരോധമായി ഒരു ന്യായപ്രമാണവും ഇല്ല " എന്നാണ്.  വ്യക്തമായി  പറഞ്ഞാല്‍ ഒരു വ്യക്തി ആത്മാവിന്‍റെ ഫലം അനുഷ്ടിച്ചു നടക്കുന്നതില്‍ ഒരു ന്യായപ്രമാണവും എതിരല്ല എന്നര്‍ത്ഥം. 
                 
          ഈ വാക്യഭാഗം നാം ശ്രദ്ധിച്ചാല്‍ ഫലം എന്ന വാക്ക് ഏകവചന രൂപത്തില്‍ ആണ് കൊടുത്തിരിക്കുന്നത്‌. 9  കാര്യങ്ങള്‍ പറയുന്നത് കൊണ്ട് ഫലങ്ങള്‍ എന്നല്ലേ ഉപയോഗിക്കേണ്ടത് എന്ന ചിന്ത നമ്മില്‍ ഉടലെടുക്കാം. എന്നാല്‍ വചനം പരിശോധിക്കുമ്പോള്‍ , പരിശുദ്ധാത്മാവ് എന്ന ഏക ഫലത്തിന്‍റെ 9 ഭാവങ്ങള്‍ ആണ് ഇതു എന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. പരിശുദ്ധാത്മാവ് ഒരാളില്‍ വസിക്കുമ്പോള്‍ പ്രസ്തുത വ്യക്തിയില്‍ ഈ സവിശേഷതകള്‍ എല്ലാം കാണപ്പെടുന്നു. ഒരു സത്യാ വിശ്വാസിക്ക് ഒരിക്കലും ആത്മാവിന്‍റെ ഫലത്തില്‍ ചിലത് മാത്രം ധരിക്കുവാന്‍ സാധ്യമല്ല. ആത്മാവിന്‍റെ ഫലം എന്നത് ഒരു കുലയിലെ 9 ഇതളുകള്‍ പോലെ ഒന്നിനോടൊന്നു ബന്ധപ്പെട്ടിരിക്കുന്നു.  

No comments:

Post a Comment