Thursday, April 28, 2011

ഇന്ദ്രീയജയം

ഓരോ വ്യക്തിക്കും തന്‍റെ ജിവിതത്തില്‍ നിയന്ത്രണം ലഭിക്കുന്നതിനു ആവിശ്യമായ ഘടകമാണ്  ഇന്ദ്രീയജയം. യാക്കോബ് അപ്പസ്തോലന്‍ ഏറ്റവും ചെറിയ അവയവമായ നാവിനെ കുറിച്ച് " നാവും ഒരു തീ തന്നെ " എന്ന് പറയുന്നു.
ഇന്ദ്രീയങ്ങളുടെ മേല്‍ ജയം നേടുവാന്‍ ആളുകള്‍ തപസനുഷ്ടിക്കുകയും യോഗ ചെയ്യുകയും , ധ്യനങ്ങളില്‍ പങ്കു കൊള്ളുകയും ചെയ്യുമ്പോള്‍ ഒരു ദൈവപൈതല്‍ പരിശുദ്ധാത്മാവിന്‍റെ സഹായത്താല്‍ അവന്‍റെ മുഴുവന്‍ അവയവങ്ങളും ദൈവീക നിയന്ത്രണത്തില്‍ ആക്കുന്നു. ക്രിസ്തുയേശുവില്‍ ഉള്ളവര്‍ ജഡത്തെ അതിന്‍റെ രാഗമോഹങ്ങളോട് കൂടെ ക്രൂശിച്ചിരിക്കുന്നു. 

സൗമ്യത

കര്‍ത്താവിന്‍റെ ഗിരി പ്രഭാഷണത്തില്‍ സൗമ്യതയുള്ളവര്‍ ഭൂമിയെ കൈവശമാക്കും എന്നെഴുതിയിരിക്കുന്നു. സൗമ്യത ഉള്ളവര്‍ക്ക് ഇതു പ്രശ്നങ്ങളുടെ മേലും വിജയം കൈക്കൊള്ളുവാനും ആരെയും ശാന്തത പെടുത്തുവാനും സാധിക്കും.സൗമ്യത എങ്ങനെ വേണം എന്നുള്ളതിനു ഉത്തമ ഉദാഹരണമാണ് മോശ. ൪൦ കൊല്ലം ആടുകളെ മേയിച്ചു നടന്ന മോശക്ക് ആ കാലഘട്ടം സൗമ്യതയുടെ പാഠശാല ആയിരുന്നു. ആറു ലക്ഷത്തില്‍ പരം വരുന്ന യിസ്രായേല്‍ മക്കളെ കനാന്‍ ദേശത്തിലേക്കു  നയിക്കുവാന്‍ മഹാ സൌമ്യനായ മോശയെ ദൈവം ഒരു പഠനകാലയളവില്‍ കൂടി കടത്തിവിടുകയായിരുന്നു. ഓരോരുത്തന്‍ മറ്റുള്ളവനെ തന്നെക്കാള്‍ ശ്രേഷ്ടനെന്നു എണ്ണുമ്പോള്‍ സൗമ്യതയോടും താഴ്മയോടും പരസ്പരം ഇടപെടുവാന്‍ സാധിക്കും.

വിശ്വസ്തത

ആത്മാവിന്‍റെ ഫലത്തിന്‍റെ അടുത്ത പ്രത്യേകത ആണ് വിശ്വസ്തത. കൂറോടും സത്യസന്ധതയോടും കൂടെ പ്രവര്‍ത്തിക്കുക എന്നതാണ് വിശ്വസ്തത. അല്പത്തില്‍ 
 വിശ്വസ്തത കാണിക്കുന്നവനെ ആണ് അധികത്തില്‍ വിചാരകനാക്കുന്നത്. നല്ലവനും വിശ്വസ്തനുമായ ദാസനെ എന്നുള്ള ദൈവത്തിന്‍റെ അഭിസംബോധന ലഭിക്കുവാന്‍ ഈ ലോകകാര്യങ്ങളിലും ദൈവീക വിഷയങ്ങളിലും അതീവ വിശ്വസ്തരായിരിക്കെണ്ടിയതാണ്. യോസേഫിനെ പോലെ ലോകകാര്യങ്ങളിലും മോശയെ പോലെ ആത്മീയ വിഷയങ്ങളിലും വിശ്വതരായിരിക്കുവാന്‍ ദൈവം നമ്മെ കുറിച്ച് ആഗ്രഹിക്കുന്നു.

ദയ , പരോപകാരം

      അലിവുള്ള ഹൃദയത്തിന്‍റെ അവസ്ഥയാണ് ദയ. സ്നേഹത്തിന്‍റെ സ്വഭാവം ആണ് ദയ കാണിക്കുക എന്നത്. നമ്മുടെ വാഴ്ത്തപെട്ടവനായ കര്‍ത്താവ് ഈ ലോകത്തില്‍ ആയിരുന്നപ്പോള്‍ തന്‍റെ അടുക്കല്‍ വന്ന രോഗികളോടും ദു:ഖിതരോടും ദയ കാണിച്ചതായി നാം കാണുന്നു. ഒരു കണ്ണിനും ദയ തോന്നാതിരുന്ന നമ്മെ തന്‍റെ മഹാസ്നേഹത്താല്‍ മക്കളും അവകാശികളും ആക്കിയ ക്രിസ്തുവിന്‍റെ ദയ നാം മാതൃക  ആക്കേണ്ടതാണ്. ദയ അന്യര്‍ക്ക് വേണ്ടി കരുതുന്നു. അവരോടു സഹതപിക്കുന്നു.
       ദയയുള്ള വ്യക്തിക്കെ ആത്മാവിന്‍റെ ഫലത്തിലെ പരോപകാരം ചെയ്യുവാന്‍ കഴിയു. ഈ ചെറിയവരില്‍ ഒരുത്തനോട്‌ നിങ്ങള്‍ ചെയ്തതെല്ലാം നിങ്ങള്‍ എനിക്ക് ചെയ്തിരിക്കുന്നു എന്ന് ക്രിസ്തു ന്യായവിധി ദിവസത്തില്‍ പറയും എന്ന് വചനം പറയുന്നു. മറ്റുള്ളവര്‍ നിങ്ങള്‍ക്കു ചെയ്യണം എന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നത് നിങ്ങള്‍ അവര്‍ക്ക് ചെയ്യുവിന്‍ എന്ന മഹത്തായ ഉപദേശം തന്നപ്പോള്‍ ക്രിസ്തു ഉദ്ദേശിച്ചതും ഇതു തന്നെ ആണ്.

ദീര്‍ഘക്ഷമ

ദീര്‍ഘക്ഷമ എന്നതാണ് ആത്മാവിന്‍റെ ഫലത്തിന്‍റെ അടുത്ത ഭാവം. തുടര്‍ച്ചയായി വീണ്ടും വീണ്ടും ക്ഷമിക്കുന്നതാണ് ദിര്‍ഘക്ഷമ. ദൈവം നമ്മുടെ കടങ്ങളെ നമ്മോടു ക്ഷമിക്കുന്നതു പോലെ നാമും മറ്റുള്ളവരോട് ക്ഷമിക്കണം എന്നാണ് ദൈവം നമ്മെക്കുറിച്ചു ആഗ്രഹിക്കുന്നത്. ക്രിസ്തു പഠിപ്പിച്ച പ്രാര്‍ത്ഥനയിലും ഇതാണ് പറഞ്ഞിരിക്കുന്നത്. 

Our Lil 1 Website