ആത്മാവിന്‍റെ ഫലത്തില്‍ രണ്ടാമതായി കാണുന്നത് സന്തോഷം ആണ്. സ്നേഹം നമ്മില്‍ വസിക്കുമ്പോള്‍ സന്തോഷം നമ്മില്‍ നിറഞ്ഞു കവിയുന്നു. കര്‍ത്താവില്‍ ആണ് നാം സന്തോഷിക്കേണ്ടത് എന്ന് പൗലോസ് ഫിലിപ്പിയര്‍ക്ക് എഴുതിയ ലേഖനത്തില്‍ പറയുന്നു. സന്തോഷത്തിന്‍റെ പരിപൂര്‍ണത ദൈവസന്നിധിയില്‍ മാത്രമേ ലഭിക്കു. യഹോവയുടെ ന്യായപ്രമാണത്തില്‍ സന്തോഷിക്കുന്നവനെ ഭാഗ്യവാന്‍ എന്നാണ് ദൈവവചനം വിശേഷിപ്പിക്കുന്നത്. അതുകൊണ്ട് "കര്‍ത്താവില്‍ എപ്പോഴും സന്തോഷിപ്പിന്‍ സന്തോഷിപ്പിന്‍ എന്ന് ഞാന്‍ പിന്നെയും പറയുന്നു .(ഫിലി.4: 4)."
No comments:
Post a Comment